ഏഷ്യ കപ്പ് ഫിക്സചർ പുറത്ത്..
ഏഷ്യ കപ്പ് ഫിക്സചർ പുറത്ത്..
ഏഷ്യ കപ്പ് ഫിക്സചർ പുറത്ത്. ഓഗസ്റ്റ് 27 ന്ന് ശ്രീലങ്ക അഫ്‌ഘാനിസ്ഥാൻ മത്സരത്തോടെ ടൂർണമെന്റ് ആരംഭിക്കും. അഞ്ചു ടീമുകളാണ് ഈ എഡിഷൻ ഏഷ്യ കപ്പിനുള്ളത്.ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഘാനിസ്ഥാൻ എന്നീ ടീമുകൾക്ക് പുറമെ ക്വാളഫർ കളിച്ചു വരുന്ന ടീം ടൂർണമെന്റിൽ പങ്ക് എടുക്കും.
രണ്ട് ഗ്രൂപുകളിലായി മൂന്നു ടീമുകൾ വീതം തമ്മിൽ മത്സരിക്കുന്നതാണ് ആദ്യത്തെ റൗണ്ട്.ഇന്ത്യയും പാകിസ്താനും ഒപ്പം, ക്വാളിഫിർ ജയിച്ചു വരുന്ന ടീമും ഈ ഗ്രൂപ്പിൽ ഉൾപെടും. ബി ഗ്രൂപ്പിൽ ശ്രീലങ്ക ബംഗ്ലാദേശ് അഫ്‌ഘാനിസ്ഥാൻ എന്നിവരും ഉൾപെടും.
ACC announces Asia Cup 2022 schedule. Which match are you eagerly waiting for?#CricTracker #AsiaCup #Cricket #India #Pakistan #Bangladesh #Pakistan #SriLanka pic.twitter.com/NXnXJaUKpq
— CricTracker (@Cricketracker) August 2, 2022
ഇരു ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനകാർ സൂപ്പർ ഫോറിലേക്ക് മുന്നേറും.സൂപ്പർ ഫോറിലെ ആദ്യ രണ്ട് സ്ഥാനകാർ ഫൈനലിൽ തമ്മിൽ ഏറ്റുമുട്ടും. ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടം ഓഗസ്റ്റ് 28 ന്നാണ്.
എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 7:30 ക്കാണ് ആരംഭിക്കും. ശ്രീ ലങ്കയിൽ നിശ്ചയിച്ചിരുന്ന ഏഷ്യ കപ്പ് രാജ്യത്ത് ഉടലെടുത്ത ആഭ്യന്തര പ്രശ്നങ്ങൾ മൂലം യൂ. എ. ഈ യിൽ മാറ്റുകയായിരുന്നു. ആവേശകരമായ ഏഷ്യ കപ്പിന് വേണ്ടി നമുക്ക് കാത്തിരിക്കാം.
കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്ക് വേണ്ടി "Xtremedesportes" പിന്തുടരുക.
Our Whatsapp Group
Our Telegram
Our Facebook Page